Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Registered

കോ​ത​മം​ഗ​ലം സി​ഐ​ക്കെ​തി​രാ​യ ഭീ​ഷ​ണി പോ​സ്റ്റ്: അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കേ​സ്

കൊ​ച്ചി : കോ​ത​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ഫേ​യ്സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മാ​ധാ​ന​മാ​യി പെ​ന്‍​ഷ​ന്‍ വാ​ങ്ങി ശി​ഷ്ട​ജീ​വി​തം ന​യി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

കോ​ത​മം​ഗ​ല​ത്ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭീ​ഷ​ണി പോ​സ്റ്റ്. കോ​ത​മം​ഗ​ലം സ​ര്‍​ക്കി​ള്‍ ഏ​മാ​ന് തു​റ​ന്ന ക​ത്ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

ആ​രെ​യൊ​ക്കെ​യോ പ്രീ​തി​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യെ​ന്നാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞ​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ ത​ങ്ങ​ളാ​രും ക്ഷ​മി​ച്ച് വീ​ട്ടി​ല്‍ പോ​യി ക​ഞ്ഞി​യും കു​ടി​ച്ച് കി​ട​ന്നു​റ​ങ്ങി​ല്ലെ​ന്നും ത​ങ്ങ​ളി​ത്ര​പേ​രു​ടെ ജീ​വി​തം ഒ​രൊ​റ്റ രാ​ത്രി പു​ല​രു​മ്പോ​ഴേ​ക്ക് കീ​ഴ്‌​മേ​ല്‍ മ​റി​ച്ച ത​ന്നെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Kerala

സ്പാ​യി​ൽ പോ​യ​ത് ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി; സി​പി​ഒ​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: സ്പാ​യി​ൽ പോ​യ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബി​ജു​വാ​ണ് സി​പി​ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സി​പി​ഒ സ്പാ​യി​ൽ പോ​യി മ​ട​ങ്ങി​യ ശേ​ഷം ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല കാ​ണാ​താ​യി​രു​ന്നു. ഇ​വ​ർ ഇ​ക്കാ​ര്യം സി​പി​ഒ​യെ വി​ളി​ച്ച് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല മോ​ഷ്ടി​ച്ചു എ​ന്ന് കാ​ണി​ച്ച് സി​പി​ഒ​യ്ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് ഇ​ട​ന​ലി​ക്കാ​ര​നാ​യി എ​സ്ഐ ബി​ജു ഇ​ട​പെ​ടു​ന്ന​ത്.

പ​ണം ന​ൽ‌​ക​ണ​മെ​ന്നും വീ​ട്ടി​ൽ അ​റി​ഞ്ഞാ​ൽ വി​ഷ​യ​മാ​കു​മെ​ന്നും എ​സ്ഐ ബി​ജു സി​പി​ഒ​യോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ സി​പി​ഒ​യെ ക​ബ​ളി​പ്പി​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ബ​ളി​ക്ക​പ്പെ​ട്ടു എ​ന്ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സി​പി​ഒ പാ​ല​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​സ്തു​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ എ​സ്ഐ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​ണ്. ബി​ജു​വി​നെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി ഉ​ണ്ടാ​കും.

Kerala

ബാ​ലു​ശേ​രി​യി​ലെ കോ​ട്ട പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ലെ കോ​ട്ട പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക്ഷേ​ത്ര​ത്തി​ലെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ടി. ​ടി. വി​നോ​ദ​നെ​തി​രെ​യാ​ണ് ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​ഞ്ച​ന, ക്രി​മി​ന​ൽ വി​ശ്വാ​സ ലം​ഘ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ദി​നേ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി കി​ട്ടി​യ 20 പ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് കാ​ണാ​താ​യ​ത്.

2023 ൽ ​വി​നോ​ദ​ൻ സ്ഥ​ലം മാ​റി പോ​യ​തി​ന് ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ പി​ന്നീ​ട് വ​ന്ന ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.

Latest News

Corehub Up